Tuesday, 2 February 2021

കൊച്ചു കൊച്ചു സന്തോഷങ്ങളും , ചെറു ദുഖങ്ങളും








Pic: Courtesy poet friend S.Sundarrajan

ഞങ്ങൾ ...

അല്ല  ഞങ്ങളുടെ  കാർന്നോന്മാർ  

ജീവിത മാർഗമായി  തിരഞ്ഞെടുത്തു, മീൻപിടുത്തം

എല്ലാരേയും പോൽ, ഞങ്ങൾക്കുമുണ്ട്  ജീവതത്തിൽ,

കൊച്ചു  കൊച്ചു  സന്തോഷങ്ങളും , ചെറു ദുഖങ്ങളും  


എങ്കിലും  ഈ പണി  ദുഷ്കരം , അപകട സാധ്യത  കൂടുതൽ 

റെഡ് അലെർട്സ് , പ്രളയ സമയങ്ങളിൽ  

ജീവിത മാർഗം ചോദ്യചിന്ഹമായി  തീരുന്നു  !  


ഓർക്കാറില്ല,  ഞങ്ങളെ ആരും 

രുചിയുള്ള മീൻകറിയും, ചെമ്മീൻ വറുത്തത് 

തിന്നുമ്പോൾ പോലും .... 


ചിലപ്പോൾ  പണം ഉണ്ടാക്കാനായി 

ഞങ്ങളുടെ ജീവിതവും , പ്രകൃതി ഭംഗിയും  

'ചെമ്മീൻ ' സിനിമയായോ 

തമിഴിൽ ' പടഗോട്ടി' , 'മീനവ നന്പനായോ'  വരുമെങ്കിലും 

മറന്നിരിക്കും ഞങ്ങളെ ഏവരും, പടം ഹിറ്റായാലുടനെ ...  


ഇതൊക്കെ തന്നെ പ്രളയ കാലത്തും!   

 ചെറു റോഡുകളിലും, , ഇട വഴികളിലും പോയി  

വിലപ്പെട്ട ജീവൻ രക്ഷിക്കുമ്പോൾ 

കുടുങ്ങിപ്പോയവർക്ക്  ഭക്ഷണം എത്തിക്കുമ്പോൾ 

കിട്ടുന്ന കയ്യടി , വീരാരാധന,  നൈമിഷികം മാത്രം   


ഞങ്ങളുടെ ഫ്ളക്സ് ബോർഡ്  വെച്ചവർ  

പ്രതിസന്ധി കടന്ന ഉടനെ, തിരികെ വെക്കുന്നു 

സിനിമ താരങ്ങളുടെ ബോർഡുകൾ...


രക്ഷിക്കും നേരത്തു , ഉടഞ്ഞു പോയ  ഞങ്ങളുടെ തോണികളെ പറ്റി 

ജീവിത മാർഗത്തെ പറ്റി,  ചിന്തിക്കാൻ , ആർക്കാണ് സമയം ? 

ഊണിനു ശേഷം ബാക്കി വന്ന  കറിവേപലയെ  ഓർക്കാൻ 

ആർക്കാണ് സമയം ? 


ഇന്ന്,  ഈ കടപ്പുറത്തു  പക്ഷെ,

ആർക്കും പരാതിയില്ല 

എല്ലാരും,  ചാകര അടിച്ച സന്തോഷത്തിലാണ് 

ഈ നിമിഷങ്ങൾ , രജതരേഖയായി വരുന്നു

ഞങ്ങളുടെ , അതി സാധാരണമാം  ജീവിതത്തിൽ  


എല്ലാരേയും പോൽ,   ഞങ്ങൾക്കും ഉണ്ട്  
കൊച്ചു  കൊച്ചു  സന്തോഷങ്ങളും , ചെറു ദുഖങ്ങളും  ...  



NB:  ഈ കവിത എന്റെ ഇംഗ്ലീഷ് കവിതയുടെ വിവർത്തനമാണ്    


രാജീവ്  മൂത്തേടത് 

No comments:

Post a Comment