Pic: Courtesy poet friend S.Sundarrajan
ഞങ്ങൾ ...
അല്ല ഞങ്ങളുടെ കാർന്നോന്മാർ
ജീവിത മാർഗമായി തിരഞ്ഞെടുത്തു, മീൻപിടുത്തം
എല്ലാരേയും പോൽ, ഞങ്ങൾക്കുമുണ്ട് ജീവതത്തിൽ,
കൊച്ചു കൊച്ചു സന്തോഷങ്ങളും , ചെറു ദുഖങ്ങളും
എങ്കിലും ഈ പണി ദുഷ്കരം , അപകട സാധ്യത കൂടുതൽ
റെഡ് അലെർട്സ് , പ്രളയ സമയങ്ങളിൽ
ജീവിത മാർഗം ചോദ്യചിന്ഹമായി തീരുന്നു !
ഓർക്കാറില്ല, ഞങ്ങളെ ആരും
രുചിയുള്ള മീൻകറിയും, ചെമ്മീൻ വറുത്തത്
തിന്നുമ്പോൾ പോലും ....
ചിലപ്പോൾ പണം ഉണ്ടാക്കാനായി
ഞങ്ങളുടെ ജീവിതവും , പ്രകൃതി ഭംഗിയും
'ചെമ്മീൻ ' സിനിമയായോ
തമിഴിൽ ' പടഗോട്ടി' , 'മീനവ നന്പനായോ' വരുമെങ്കിലും
മറന്നിരിക്കും ഞങ്ങളെ ഏവരും, പടം ഹിറ്റായാലുടനെ ...
ഇതൊക്കെ തന്നെ പ്രളയ കാലത്തും!
ചെറു റോഡുകളിലും, , ഇട വഴികളിലും പോയി
വിലപ്പെട്ട ജീവൻ രക്ഷിക്കുമ്പോൾ
കുടുങ്ങിപ്പോയവർക്ക് ഭക്ഷണം എത്തിക്കുമ്പോൾ
കിട്ടുന്ന കയ്യടി , വീരാരാധന, നൈമിഷികം മാത്രം
ഞങ്ങളുടെ ഫ്ളക്സ് ബോർഡ് വെച്ചവർ
പ്രതിസന്ധി കടന്ന ഉടനെ, തിരികെ വെക്കുന്നു
സിനിമ താരങ്ങളുടെ ബോർഡുകൾ...
രക്ഷിക്കും നേരത്തു , ഉടഞ്ഞു പോയ ഞങ്ങളുടെ തോണികളെ പറ്റി
ജീവിത മാർഗത്തെ പറ്റി, ചിന്തിക്കാൻ , ആർക്കാണ് സമയം ?
ഊണിനു ശേഷം ബാക്കി വന്ന കറിവേപലയെ ഓർക്കാൻ
ഇന്ന്, ഈ കടപ്പുറത്തു പക്ഷെ,
ആർക്കും പരാതിയില്ല
എല്ലാരും, ചാകര അടിച്ച സന്തോഷത്തിലാണ്
ഈ നിമിഷങ്ങൾ , രജതരേഖയായി വരുന്നു
ഞങ്ങളുടെ , അതി സാധാരണമാം ജീവിതത്തിൽ
എല്ലാരേയും പോൽ, ഞങ്ങൾക്കും ഉണ്ട്
കൊച്ചു കൊച്ചു സന്തോഷങ്ങളും , ചെറു ദുഖങ്ങളും ...
NB: ഈ കവിത എന്റെ ഇംഗ്ലീഷ് കവിതയുടെ വിവർത്തനമാണ്
രാജീവ് മൂത്തേടത്