പ്രിയപ്പെട്ട അച്ഛന് ശ്രീക്കുട്ടൻ എഴുതുന്നത്
ഈ തവണ, കൊറോണ കാരണം ഞങ്ങൾ കുറേ ദിവസമായി , നാട്ടിൽ അച്ചാച്ചന്റെ വീട്ടിലാണ്. ഞാനും അച്ചാച്ചനും നല്ല കൂട്ടായി . ഇന്നലെ അത്തത്തിന്റന്നു ഞങ്ങൾ വട്ടത്തിൽ കുറച്ചു പൂവിട്ടു . അച്ചാച്ചൻ പണ്ട് കുട്ടിയായി ഇരുന്നപ്പോളുള്ള പല കാര്യങ്ങൾ പറഞ്ഞു തന്നു.
അന്ന് കുട്ടികൾ തന്നെ പോയി പൂ പറിച്ചു കൊണ്ടു വരുമായിരുന്നുവത്രെ ! .കാട്ടുപൂക്കളായ കദളി , കൊങ്ങിണി , തുമ്പ , തൊട്ടാവാടി , മുക്കൂറ്റി . പിന്നെ വീട്ടിലെ തോട്ടത്തിൽ നിന്ന് ചെമ്പരത്തി , ജമന്തി , വാടാമല്ലി, മത്തപ്പൂ അങ്ങിനെ പലതും എന്ത് രസമാണ് ! കുട്ടികൾ ഒന്നിച്ചു കാലത്തെ ഈറ്റ കൂടകുളമായി പൂക്കൾ ശേഖരിക്കാൻ ഇറങ്ങുക !
തിരിച്ചുവന്നു വട്ടത്തിലോ നക്ഷത്രത്തിന്റെ രൂപത്തിലോ പൂക്കളിടും. പിന്നെ അവർ അയൽ വീടുകളിൽ പോയി അവിടെ ഉണ്ടാക്കിയിട്ടിട്ടുള്ള പൂക്കളങ്ങൾ കാണും. അടുത്ത ദിവസം കൂടുതൽ പൂവുകൾ ശേഖരിച്ചു ഒന്നുകൂടെ മെച്ചമായ പൂക്കളങ്ങൾ ഇടാൻ ശ്രമിക്കും. അങ്ങനെ പത്തു ദിവസത്തേക്ക് മത്സരമാണ്!
പിന്നെ അച്ചാച്ചൻ ഓണക്കാലത്തെ, കളികളെ പറ്റി പറഞ്ഞു തന്നു . അവർക്കു വളരെ ഇഷ്ട പെട്ട കളി തലപന്ത് ആയിരുന്നു . അത് ക്രിക്കറ്റ് പോലത്തെ ഒരു കളിയാണ്, പക്ഷെ മൂന്നിനു പകരം ഒരു സ്റ്റുമ്പേ ഉള്ളു . അച്ചാച്ചന്റെ ഓർമയിൽ പിന്നെ പ്രധാനം, ഓണകൊടിയും ഓണസദ്യയുമാണ് . കുട്ടികൾക്ക് തിന്നാൻ കുറെ ഉപ്പെരിയും, പപ്പടം , പായസായവും കൂട്ടിയുള്ള സദ്യയും !
നിത്തട്ടെ , അച്ചാച്ചൻ വിളിക്കുന്നു

അച്ഛന്റെ സ്വന്തം ശ്രീക്കുട്ടൻ
NB: ഫേസ് ബുക്കിലെ ഒരു സാഹിത്യ ഗ്രൂപ്പ് ഓണത്തിനോട് അനുബന്ധിച്ചു ഒരു കത്തെഴുത്തു മത്സരം സംഘടിപ്പിചു . കത്ത്, ഒരു 6-)o ക്ലാസ് (ആറാം ക്ലാസ്) വിദ്യാർത്ഥി തന്റെ വിദേശ ത്തുള്ള പിതാവിന് ഓണത്തെ കുറിച്ച് മലയാളത്തിൽ എഴുതുന്നതാവണം. കത്ത് 100 വാക്കിൽ കവിയാൻ പാടുള്ളതല്ല.
ഞാനും ഇതിൽ പങ്കെടുത്തു . അതിനു മുഖ്യമായ റോ മെറ്റീരിയൽസ് വര്ഷങ്ങള്ക്കു മുമ്പ് എന്റെ മൂത്ത മകൻ മാനസിന് അവന്റെ അച്ചാച്ചൻ (അമ്മയുടെ അച്ഛൻ) പരേതനായ ടി.എൻ . ശങ്കരൻ ഇംഗ്ലീഷിൽ ഓണത്തെ പറ്റി എഴുതിയ കത്തായിരുന്നു. .
Nice of you...
ReplyDeleteHappy you liked it.
ReplyDelete