Saturday 14 August 2021

സ്വാതന്ത്ര്യം - ഓർമകളും ചിന്തകളും







English translation of this patriotic poem pertaining to our independence is given at the bottom

സ്വാതന്ത്ര്യം, സ്വാതന്ത്ര ദിനമെന്നു ഓതുമ്പോൾ 

ഓർത്തു പോകുന്നു എൻ പ്രിയ വിദ്യാലയത്തെ 

കേന്ദ്രിയ വിദ്യാലയം, എറണാകുളത്തെ 

ഓർമയിൽ , പഠനത്തിന്റെ,  ഓരൊരു കണത്തിലും 

ദേശഭക്‌തി ഉളവാക്കിയ എൻ  വിദ്യാലയത്തെ  


രണ്ടു വീര രാജാക്കന്മാർ - അശോകന്റെയും ,ശിവാജിയുടെ പേരിലും 

ഒരു ശാസ്ത്രജ്ഞൻ, ഒരു മഹാ കവി 

സി വി രാമൻ, ടാഗോറിന്റെ പേരിലുള്ള ഹൗസുകൾ 

പ്രതിദിന പ്രാർത്ഥനയിൽ, പാരമ്പര്യവും  

സംസ്കൃതിയും, ഓർമ പെടുത്തുന്ന വരികളും 

ദേശിയ മഹിമ ഒരു ദിവസമല്ല 

എല്ലാ ദിവസവും ഓർമ പെടുത്തുന്ന

എൻ സ്കൂൾ  കാലങ്ങൾ ...     


കുട്ടി വലുതായി , യുവാവായി , മധ്യ വയസ്കനായി 

വൃദ്ധനാകുന്നതിനുള്ളിൽ, മനസിലാക്കുന്നു 

സ്വാതന്ത്ര്യം , അത് എല്ലവർക്കുമില്ല - ചിലർക്ക് മാത്രം 

അവസരങ്ങൾ ഇല്ലാത്ത സ്വാതന്ത്ര്യം

അത് എന്ത്  സ്വാതന്ത്ര്യം?  


ഒരു വശത്തു നമ്മൾ സ്വതന്ത്രർ , നമ്മൾ സ്വതന്ത്രർ 

ഒന്നാംകിട രാജ്യങ്ങൾക്കു സമം 

എന്ന് കൊട്ടിഘോഷിക്കുമ്പോൾ 

മറു വശത്തു , പാവം പൗരൻ 

സ്വകാര്യ ജീവതത്തിൽ പോലും 

ഒളിഞ്ഞു നോക്കപ്പെടുന്ന അവസ്ഥ!  


ഇതൊക്കെയെങ്കിലും ഭാരതീയന്

തൃരംഗ, പതാകയെന്നാൽ ആവേശം 

ആശകളും , സ്വപ്നങ്ങളും കൈവെടിയാതെ 

താനറിയാതെ , ശരീരം നിവരുന്നു

കൈ പൊന്തി പോകുന്നു 

മാതാവിനെ വന്ദിക്കാൻ 

ഭാരത മാതാവിനെ, വണങ്ങാൻ !  

NB:  1) ഏവർക്കും, മുൻകൂട്ടി, 75 )o , സ്വാതന്ത്ര ദിന ആശംസകൾ  

        2) ഈ കവിത ഞാൻ, ഹെവൻ പൊയറ്റിക് സ്പെക്ട്രം ബഹു ഭാഷ കവിയരങ്ങിൽ, ഓഗസ്റ്റ് ഒന്നിന് അവതരിപ്പിച്ചു.   



English Translation of the poem "Independence: Memories and Thoughts"


When we talk of independence or independence day

first thing that come to mind is my dear school

Kendriya vidyalaya, Ernakulam 

memories of   devotion to motherland  (Desh Bhakti)

evoked by my school, in every tiny aspect  of education 


School houses, in the names of two brave kings 

Ashoka and Shivaji 

and one renowned scientist, one great poet (Mahakavi)  

CV Raman , Rabindranath Tagore 

lines in the daily prayer reminding of our great heritage 

of our world renowned civilization! 

National pride evoked not just, on one day

but every day during those school days! 


The child grew up, moved to stages of youth

middle age and then old age, to realize 

that 'Independence' is not for all, but for a few 

what independence is that independence 

that offer no opportunities for all citizens?  


On the one hand, we proclaim "We are independent, 

we are independent, equal to first world countries! " 

Yet, on the other hand the poor citizen, insecure 

faces surveillance, interference even in personal life! 


With all this, an Indian on seeing the tricolour

can't help becoming passionate, emotional 

his dreams and hopes are evoked again 

unknowingly, his body straightens  

hands go up automatically to salute mother

to pay respect to Bharat Matha! ( Motherland India) 

2 comments:

  1. Hari OM
    How wonderful to see this in your native tongue (although I never learned any Malayalam at all, I do recognise the script, so decorative!) - and then the English. Am kinda glad you left it till here, as it made me practice my Hindi in previous posting!!! Jai Hind! YAM xx

    ReplyDelete
  2. So happy to receive your response on this post. Thanks a lot! Jai Hind!

    ReplyDelete