Saturday 19 June 2021

കോറോണയും, നമ്മുടെ സമീപനവും

 









I wrote this poem for reciting at the June month meeting of the Kavya kaumudi International Multilingual poets meet held on 19/6/2021.It is a translation of my poem in English "Professionally Surviving a pandemic". The original can be read here

എവിടെ നോക്കിയാലും അനിശ്ചിതത്വം 

എന്റെ ജോലി നിലയ്ക്കുമോ ? എത്ര കാലം ? 

കിട്ടാതെ പോയ പ്രൊമോഷൻ എപ്പോൾ കിട്ടും ? 

ഈ മഹാമാരിയെ ഞാൻ,  അതിജീവിക്കുമോ ?            


ജോലിക്കു നേരിട്ട്, പോകേണ്ടി വരുന്നതിനുള്ള, അരക്ഷിതതത്വം 

ഓൺലൈനിൽ ചെയ്യുമ്പോളുള്ള അരക്ഷിതതത്വം 

പല ഉത്ക്കണ്ഠകളും, ഭയമായ് മാറുന്നു ... 


സ്വയം പ്രചോദനമായ്‌, നിന്ന് കൊണ്ട് 

മറ്റുള്ളവർക്ക്, പ്രചോദനമേകാം മിത്രരേ

ഈ കാലത്തെ തരണം ചെയ്യാൻ, വേണം 

ആത്മ നിർഭാരതയും സമതുലതാവസ്ഥയും

ഇതും കടന്നു പോകും ... 


ഈ സമയം, സദുപയോഗിക്കാം 

വളർത്തീടാം, നം  കഴിവും ജ്ഞാനവും 

കോഴ്സുകളിൽ ചേരാം 

സെർറ്റിഫിക്കേഷൻസ് കാരസ്ഥമാക്കാം 

കോറോണക്ക് പിമ്പുള്ള, നം ജീവിതം, പുഷ്ടി  പെടുത്താം ! 


ഇതും കടന്നു പോകും 

പ്രകൃതി നീതിക്ക്അനുസൃതമായ് 

കോറോണയും മാഞ്ഞു മറയും 

ഇരുളിന് ശേഷം അവസാനം 

ജ്യോതി പ്രത്യക്ഷ പെടുക തന്നെ ചെയ്യും ... 


രാജീവ്  മൂത്തേടത് 

NB: (1) ഇത് എന്റെ ഇംഗ്ലീഷ് കവിത "Professionally surviving a pandemic" ന്റെ  മലയാള പരിഭാഷയാണ് .
       (2) ഈ കവിത കാവ്യാ കൗമുദി ഇന്റർനാഷനലിന്റെ ജൂൺ മാസ മീറ്റിൽ ഞാൻ ചൊല്ലുക ഉണ്ടായി .


2 comments: