( Malayalam Translation of the poem "New Beginnings, New Hope"- https://rajeevianlinesandverses.blogspot.com/2022/01/new-beginnings-new-hope.html)
ഇരുളിന് പിറകെ തീർച്ചയായും വെളിച്ചം വരും
മഴയ്ക്ക് പിൻ, കാർമേഘങ്ങൾ നീങ്ങി, ആകാശം തെളിയും
എത്ര വല്യ കൊടുങ്കാറ്റും അവസാനം നീങ്ങി
ശാന്തതക്കും , വ്യക്തതക്കും വഴി തരും!
രണ്ടു വർഷമായി തകർന്നിരിക്കുന്നു ഹ്രദയങ്ങൾ
പല പല കാരണങ്ങൾ - പ്രിയപെട്ടവരെ നഷ്ടപെട്ടവർ
ജോലി , ജീവിത മാർഗം ഇല്ലാതായവർ
ബന്ധു മിത്രധികളിൽ നിന്നും ദൂരെ -
വേദന, തനിമ , ഒറ്റപ്പെടൽ അനുഭവിക്കുന്നവർ
നവ വത്സരത്തെ വരവേൽക്കുമ്പോൾ ഏവർകും
ഏറെ പ്രതീക്ഷ , ശുഭാപ്തിവിശ്വാസം, പ്രത്യാശ
ഇനിയെങ്കിലും നല്ല നാൾ വരേണമേ എന്ന പ്രാർത്ഥന
എങ്കിലും , ആശയും ശുഭ പ്രതീക്ഷകളോടൊപ്പം
കർമവും, പ്രവർത്തിയും, ഇന്ന് അത്യന്താപേക്ഷിതം
മാസ്കുകൾ ധരിക്കുന്നതു , അകലം പാലിക്കുന്നത്
പൊതു സമ്മേളനങ്ങളിലേക്കുള്ള
രാഷ്ട്രീയക്കാരുടെ ക്ഷണം നിരാകരിക്കുന്നത്
കൂട്ടുകൂടിയുള്ള പാർട്ടികൾ, ഓഴിവാകുന്നതു,
തീയേറ്ററിൽ സിനിമ കാണാതിരിക്കുന്നത്
ഹോട്ടലിൽ ഭക്ഷണം കഴിക്കാതിരിക്കുന്നത്, ഇത്യാദി
ഇത്രയും നാൾ അച്ചടക്കം പാലിച്ച നമുക്ക്
കുറച്ചു നാൾ കൂടി കാത്തിരിക്കാം
അന്ധകാരത്തിന്റെ ഉച്ചം, വെളിച്ചത്തിനു തൊട്ടു മുൻപ് എന്നല്ലേ ?
വരും കാലം ദുരന്തമോ , ആഹ്ലാദമോ എന്ന്
സംയമനം അഥവാ അത് ഇല്ലായ്മ, നിശ്ചയിക്കും
മഹാമാരി ഒന്ന് പഠിപ്പിച്ചു- നാം ഒറ്റപ്പെട്ട ദ്വീപുകളല്ലെന്ന്
പ്രപഞ്ചത്തിലുള്ള ഏവരും ബന്ധുക്കളെന്ന്
ലോകത്തിൻ ഒരു കോണിൽ അസുഖമെങ്കിൽ
അത്, പൂർണ ഭൂഗോളത്തിന്റെ ആരോഗ്യത്തിനും
ക്ഷേമത്തിനും ഭീഷണിയായി ഭവിക്കുമെന്ന് !
NB: ഏവർകും നവവത്സാരാശംസകൾ
No comments:
Post a Comment