ഞാൻ പിറന്ന ഈ യുവ രാജ്യത്തിന് പ്രായം
കേവലം എഴുപത്തിയഞ്ചു വയസ്സ്
രാജാക്കന്മാരുടെ കൊച്ചു രാജ്യങ്ങളെ കോർത്ത്
ഇന്ത്യ മഹാരാജ്യമാക്കിയത് നമ്മുടെ
മഹത്തായ ഭരണഘടനയാണെന്നു ഓർക്കു!
ഒരിക്കലും മറക്കരുത് ഈ വസ്തുത
സോദരരെ, സഹപൗരന്മാരെ
നമ്മളെ നമ്മളാക്കുന്നു - നമ്മുടെ ഭരണഘടന !
രാജ്യത്തിന് പ്രായം കുറവെങ്കിലും
ഭാരതീയ പാരമ്പര്യം, സംസ്കൃതിയുടെ പ്രഭാവം
ഏറെ ദൂരെ , ഇന്നറിയ പെടുന്ന ഇന്തോനേഷ്യ, ശ്രീലങ്ക
അയൽ രാജ്യങ്ങൾ എന്നല്ല, വിശ്വ കോണുകളിൽ പോലും
ഒന്നല്ല , രണ്ടല്ല , അയ്യായിരം വർഷങ്ങൾ മേലുള്ള
പുരാതന സംസ്കാരം ! നമ്മുടെ സംസ്കാരം...
എന്റെ സ്വപ്നം ഒന്ന് മാത്രം
സന്തോഷം , സമാധാനം, പഠിപ്പ്, അറിവ്
ചില വീടുകളിൽ മാത്രം ഒതുങ്ങാതെ
എല്ലാ ഭാരതീയ വീടുകളെയും തൊട്ടു പുണരട്ടെ
പിന്നീട് ആ സന്തോഷം, സമൃദ്ധി
നമ്മളിലിൽ നിന്നൊഴുകി ലോകത്തിലെ
എല്ലാ മുക്കിലും മൂലയിലും എത്തട്ടെ !
സമസ്ത ലോക: സുഖിനൗ ഭവന്തു !
NB: ഈ കവിത ഞാൻ, ഹാവെൻ പൊയറ്റിക് സ്പെക്ട്രം ബഹു ഭാഷ കവിയരങ്ങിൽ,ഒക്ടോബർ 3 നു അവതരിപ്പിച്ചു.
No comments:
Post a Comment